ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം

 <<>>;ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും</font>  

ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

പ്രകൃതി സമ്പത്തുകളും വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും ജലസമ്പത്തുകളും കാർഷിക സവിശേഷതകളും നിറഞ്ഞ അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര പരിസ്ഥിതി അവലോകനം

 

🌍

പൊതു ഭൂപ്രകൃതി

നിരവധി ചെറുകുന്നുകളും താഴ്വരകളും തോടുകളും ചതുപ്പുനിലങ്ങളും ഉള്‍പ്പെട്ട് വൈവിധ്യമേറിയതാണ് പഞ്ചായത്ത് ഭൂപ്രദേശം. ഭൂപ്രകൃതിയനുസരിച്ച് കുന്നിന്‍പ്രദേശം, സമതലപ്രദേശം, ചതുപ്പുപ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

മൊത്തം വിസ്തീര്‍ണ്ണം

20.1

ച.കി. മീ.

കുന്ന് പ്രദേശം

35%

സമതല പ്രദേശം

45%

ചതുപ്പ് പ്രദേശം

20%

🏞

ഭൂപ്രദേശങ്ങളുടെ സവിശേഷതകള്‍

കുന്നിൻ പ്രദേശം

പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലും കുന്നിൻ പ്രദേശങ്ങളുണ്ട്. പൗരാണിക പ്രാധാന്യമുള്ള വേദഗിരിമല, നാല്പാത്തിമല, കളമ്പുകാട്ടുമല, കരിവേലിമല, കാട്ടാത്തി പ്രദേശം എന്നിവ പ്രധാന കുന്നിന്‍ പ്രദേശങ്ങളാണ്.

തെങ്ങ്, റബ്ബര്‍, കപ്പ, വാഴ എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. ഏകദേശം 7 ച.കി.മീ. പ്രദേശം കുന്നിന്‍ മേഖലയാണ്.

സമതല പ്രദേശം

ചെങ്കല്ലും ചരലും ചേര്‍ന്ന ഫലഭൂയിഷ്ടമായ മണ്ണാണ് സമതല പ്രദേശങ്ങളില്‍ കാണപ്പെടുന്നത്.

തോടുകളും നീരുറവകളും നിറഞ്ഞ പ്രദേശമായതിനാല്‍ നെല്ല്, വാഴ, ഇഞ്ചി, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നു.

ചതുപ്പു പ്രദേശം

പഞ്ചായത്തിലെ ചതുപ്പുപ്രദേശങ്ങളിലെ 90 ശതമാനവും പടിഞ്ഞാറൻ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്.

ചതുപ്പുനിലങ്ങള്‍ മണ്ണിട്ട് നികത്തി കരഭൂമിയാക്കുന്ന പ്രവണത പ്രകൃതി സന്തുലിതാവസ്ഥയെ ബാധിക്കുന്നു. നെല്ല്, തെങ്ങ് എന്നിവ കൂടുതലായി കൃഷി ചെയ്യുന്നു.

💧

ജലസമ്പത്ത്

ഭൂപ്രകൃതിപരമായി അതിരമ്പുഴ പഞ്ചായത്ത് പ്രദേശം പടിഞ്ഞാറോട്ടു ചെരിഞ്ഞുകിടക്കുന്നു. മിക്ക തോടുകളും സംഗമിക്കുന്നത് മദ്ധ്യഭാഗത്തുള്ള പെണ്ണാര്‍തോടിലാണ്.

പ്രധാന ജലസ്രോതസ്സുകള്‍

വേദഗിരി കുളം, മനയ്ക്കക്കുളം, ചൂരക്കുളങ്ങര തുടങ്ങിയ ജലാശയങ്ങള്‍ പഞ്ചായത്തിന്റെ ജല സമൃദ്ധിയെ സൂചിപ്പിക്കുന്നു.

കുടിവെള്ള ലഭ്യത

പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഒഴികെ മറ്റു പ്രദേശങ്ങളില്‍ സാധാരണയായി കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടാറില്ല.

🌱

ആസ്തി - ഭൂവിനിയോഗം

പഞ്ചായത്തിലെ വലിയൊരു വിസ്തീര്‍ണ്ണം വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു.
വിള / ഉപയോഗംവിസ്തീര്‍ണ്ണം
മിശ്രിതവിളകള്‍1068.50 ഹെക്ടർ
റബ്ബര്‍ കൃഷി537.46 ഹെക്ടർ
വാനില കൃഷി12.88 ഹെക്ടർ
കിഴങ്ങ് കൃഷി25.75 ഹെക്ടർ
തെങ്ങ് കൃഷി12.88 ഹെക്ടർ
എണ്ണപ്പന കൃഷി3.75 ഹെക്ടർ
വയല്‍നികത്തി മിശ്രിതകൃഷി42.58 ഹെക്ടർ
വയല്‍നികത്തി തെങ്ങുകൃഷി8.00 ഹെക്ടർ
വയല്‍നികത്തി വാഴകൃഷി4.88 ഹെക്ടർ

 

© 2026 അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് | ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

```