ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' എന്നത് 2026 ജൂണിൽ കേരളത്തിൽ ആരംഭിച്ച, ലഹരിമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ്-ബോധവൽക്കരണ പദ്ധതിയാണ്. ലഹരിമരുന്നുകളുടെ കടത്ത്, വിതരണം, വിൽപ്പന എന്നിവ തടസ്സപ്പെടുത്തുന്നതിനൊപ്പം, അവ തടയുന്നതിനും ലഹരിയിൽനിന്നുള്ള മോചനത്തിനും
കേരളോത്സവം 2026

കേരളോത്സവം 2026 | അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026

കായികം • കല • സംസ്കാരം • യുവത്വം

യുവജനങ്ങളുടെ കഴിവുകൾക്ക് ഒരു വേദി

രജിസ്ട്രേഷന്‍ ഓണ്‍ലൈനായി മാത്രം :  https://keralotsavam.com

2026 നവംബർ 8, 14, 15 തീയതികളില്‍ 

കേരളോത്സവം 2026

അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ൽ പഞ്ചായത്ത് പരിധിയിലെ യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുന്നു.

സംഘാടകർ അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
മത്സര തീയതി 08,14,15 നവംബർ 2026
പങ്കെടുക്കാവുന്ന പ്രായം 15 മുതൽ 40 വയസ്സ് വരെ

 

പരിപാടികളും മത്സരങ്ങളും

  • ക്രിക്കറ്റ് മത്സരം — നവംബർ 8 തീയതി നടത്താൻ തീരുമാനിച്ചതായി നൽകിയ വിവരത്തിൽ പറയുന്നു.
  • കലാ-കായിക മത്സരങ്ങൾ — നവംബർ 14,15 തീയതികളില്‍  നടത്താൻ തീരുമാനിച്ചു.
  • ഫുട്ബോൾ മത്സരം — ഞായറാഴ്ച നടത്താൻ തീരുമാനിച്ചു.

ശ്രദ്ധിക്കുക: മത്സരങ്ങളുടെ തീയതികളിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച സമയക്രമം പഞ്ചായത്ത് അറിയിപ്പിലൂടെ ഉറപ്പുവരുത്തുക.

സംഘാടക സമിതി യോഗത്തിന്റെ മിനിറ്റ്സ്

യോഗ തീയതി 22/10/2026
യോഗസ്ഥലം പഞ്ചായത്ത് ഓഫീസ്, അതിരമ്പുഴ
അധ്യക്ഷ ഫസീന സുധീർ
ഉദ്ഘാടനം ശ്രീമതി സജി ഒ. എ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം 22/10/2026 തീയതിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്നു.

ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജി ഒ. എ. യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, കലാ-കായിക പ്രവർത്തകർ, അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കേരളോത്സവം 2026 വിജയകരമായി സംഘടിപ്പിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി താഴെപ്പറയുന്ന തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.

യോഗ തീരുമാനങ്ങൾ

കേരളോത്സവം - 2026 നവംബര്‍ 8 ന് ക്രിക്കറ്റ് 14, 15 കലാകായിക മത്സരങ്ങൾ എന്നിങ്ങനെ നടത്തുന്നതിന് തീരുമാനിച്ചു
 
1. നോട്ടീസ് അച്ചടിക്കുന്നതിനും, പത്രപരസ്യം നൽകുന്നതിനും വിളംബര ജാഥ നടത്തി വ്യാപക പ്രചരണം നടത്തുന്നതിനും ( ഫ്ലക്സ്, ചെണ്ടമേളം, ഡ്രം ഉള്‍പ്പെടെ നടത്തുന്നതിനും) തീരുമാനിച്ചു.
2. സ്കൂളുകൾക്കും കോളേജുകൾക്കും 15 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് നിവാസികളായിട്ടുള്ള കുട്ടികളെയും യുവതീ യുവാക്കളെയും പങ്കെടുപ്പിക്കുന്നതിന് അറിയിപ്പ് കത്ത് നൽകുന്നതിന് തീരുമാനിച്ചു
3. പ്രൈസ് - ക്ലബുകൾക്ക് പ്രൊമോഷൻ നൽകുന്നതിനും യുവതീ യുവാക്കളുടെ പ്രോത്സാഹനത്തിനുമായി ക്യാഷ് പ്രൈസ് നൽകുന്നതിന് തീരുമാനിച്ചു.
4. ബ്ലോക്ക് തല മത്സരത്തിന് പ്രാവീണ്യം നേടുന്ന ടീമുകള്‍ക്ക് ജേഴ്‌സി നൽകുന്നതിന് സ്പോൺസർഷിപ്പിൽ ആളെ കണ്ടെത്തുന്നതിന് തീരുമാനിച്ചു
5. അതിരമ്പുഴ പള്ളി മൈതാനം (ഗ്രൗണ്ട്)വിട്ടു നൽകുന്നതിന് കത്ത് നൽകുന്നതിന് തീരുമാനിച്ചു
6. റീഫ്രഷ് മെൻ്റ് നൽകുന്നതിന് തീരുമാനിച്ചു.
7. ഫുട്ബോൾ ഞായറാഴ്ചയും കലാകായിക മത്സരങ്ങൾ ഒരേ ദിവസവും നടത്തുന്നതിന് തീരുമാനിച്ചു.
8. അഡ്വാൻസ് ആയി 75000 രൂപ സംഘാടക സമിതിക്ക് കൈമാറി നൽകുന്നതിന് തീരുമാനിച്ചു.
9. ബെസ്റ്റ് പ്ലെയർ, കലാതിലകം, കലാപ്രതിഭ, വ്യക്തിഗത പ്രതിഭ എന്നിങ്ങനെ സമ്മാനം നൽകുന്നതിന് തീരുമാനിച്ചു.
യോഗം 5 മണിയോടു കൂടി അവസാനിച്ചു

 

അംഗീകാരത്തിനും ഒപ്പിനുമായി

________________________

യോഗാധ്യക്ഷ

ഫസീന സുധീർ

________________________

സെക്രട്ടറി / രേഖപ്പെടുത്തിയ ആൾ

അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

കേരളോത്സവം 2026 | കലയും കായികവും യുവത്വത്തിനൊപ്പം