ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഹരിത കര്‍മ്മ സേന

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിതകര്‍മ്മസേന 24 വാര്‍ഡുകളിലായി  46 ഹരിതകര്‍മ്മസേനാംഗങ്ങളാണ് വാതില്‍പ്പടി സേവനത്തിനായി  പ്രവര്‍ത്തിച്ചുവരുന്നത്. പഞ്ചായത്ത് പരിധിയില്‍ രണ്ട് താല്‍ക്കാലിക കെട്ടിടങ്ങളിലായിട്ടാണ് എം.സി.എഫുകള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് സ്വന്തമായി 50 സെന്‍റ് സ്ഥലം ജനകീയാസൂത്രണം വഴി പദ്ധതി ആവിഷ്ക്കരിച്ച് വാങ്ങിയിട്ടുള്ളതും അതില്‍ നൂതന രീതിയിലുള്ള എം സി എഫ് നിര്‍മ്മാണം നടന്നുവരുകയുമാണ്.ഏറ്റവും നല്ല ഹരിതകര്‍മ്മസേന(ജില്ലാതലം, ബ്ലോക്ക് തലം) അവാര്‍ഡുകളും ഏറ്റവും നല്ല കണ്‍സോര്‍ഷ്യം എന്നിവയ്ക്കും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഓരോ ഹരിത കര്‍മ്മസേനാംഗത്തിനും പ്രതിമാസം 10000 രൂപ മുതല്‍ 15000/- രൂപ വരെ വരുമാനം കണ്ടെത്താനാകുന്നുണ്ട്. നിലവില്‍ അജൈവമാലിന്യം ശേഖരിക്കുന്നതിന് ബേ മാക്സ് കമ്പനിയുമായി പഞ്ചായത്ത് കരാറിലേര്‍പ്പെട്ടിട്ടുണ്ട്

പണി പൂര്‍ത്തീകരിച്ചുവരുന്ന എം.സി.എഫ് കെട്ടിടം