മഴക്കാല ജാഗ്രത നിര്‍ദ്ദേശം : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാവരും സ്വന്തം വസ്തുവില്‍ തനിക്കോ തന്‍റെ അയല്‍ക്കാര്‍ക്കോ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന മരങ്ങളോ മരത്തിന്‍റെ ശിഖരങ്ങളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ്.
അവാര്‍ഡുകളും നേട്ടങ്ങളും
 

 

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്

ലഭിച്ച പ്രധാന പുരസ്‌കാരങ്ങളും അംഗീകാരങ്ങളും

പുരസ്‌കാര ചിത്രംപുരസ്‌കാര വിശദാംശങ്ങൾ
നിര്‍മല്‍ ഗ്രാമ പുരസ്കാരം

നിർമ്മൽ ഗ്രാമ പുരസ്‌കാർ

2010 - 2011

ഭാരത സർക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള കുടിവെള്ളവും ശുചിത്വ വകുപ്പും ചേർന്ന് നൽകുന്ന “നിർമ്മൽ ഗ്രാമ പുരസ്‌കാർ” അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. ശുചിത്വ പ്രവർത്തനങ്ങളിലും പൊതുജനാരോഗ്യ സംരക്ഷണ രംഗത്തുമുള്ള മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ അംഗീകാരമാണിത്.

സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം അവാര്‍ഡ്

സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം അവാര്‍ഡ്

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 

മാലിന്യ മുക്ത നവകേരളം

 

plan progress

പ്രശസ്തി പത്രം

2021-22 വര്‍ഷം പദ്ധതി വിഹിതം 95 ശതമാനം ചെലവഴിച്ചതിന് ലഭിച്ച പ്രശസ്തി പത്രം

NABH അംഗീകാര അനുമോദനം

NABH അംഗീകാര അനുമോദനം

05 മാർച്ച് 2024

കേരള സർക്കാരിന്റെ ആയുഷ് മിഷൻ കേരളയുടെ കീഴിൽ NABH അംഗീകാരം നേടിയതിന്റെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന് ലഭിച്ച അനുമോദന പുരസ്‌കാരമാണിത്. ആരോഗ്യ സേവന രംഗത്തെ ഗുണമേന്മയും കാര്യക്ഷമതയും ഉറപ്പാക്കിയതിനുള്ള അംഗീകാരമായി ഈ പുരസ്‌കാരം ലഭിച്ചു.

keralotsavamകേരളോത്സവം 2024 ഏറ്റുമാനൂര്‍ ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഗ്രാമ പഞ്ചായത്ത്
overall championsകേരളോത്സവം 2025 ഏറ്റുമാനൂര്‍ ബ്ലോക്ക് തലത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു