വാര്‍ത്തകള്‍
ന്യൂസ് & മീഡിയ ഗാലറി
വാർത്തകൾ • ചിത്രങ്ങൾ • അറിയിപ്പുകൾ • പ്രധാന സംഭവങ്ങൾ
Featured News
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ പുരോഗമിക്കുന്നു. റോഡ് നവീകരണം, ശുചിത്വ പ്രവർത്തനങ്ങൾ, കുടിവെള്ള പദ്ധതികൾ, പൊതുസൗകര്യ വികസനം എന്നിവയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ജനങ്ങളുടെ പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെടുന്നു.

06 ജൂലൈ 2026
ഹരിത കര്‍മ്മ സേനയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു
ഹരിത കര്‍മ്മ സേനയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു.

23 ജൂൺ 2026
അതിരമ്പുഴയിൽ 'ഓണക്കനി നിറപ്പൊലിമ' ബന്തിപ്പൂ കൃഷിക്ക് തുടക്കമായി
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ 'ഓണക്കനി നിറപ്പൊലിമ' ബന്തിപ്പൂ കൃഷി നടീലിന്റെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ.എ സജി നിർവഹിച്ചു.

21 ജൂൺ 2026
അതിരമ്പുഴ കോട്ടയ്ക്കുപുറം ഗവ യു.പി.എസ് സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി
അതിരമ്പുഴ കോട്ടയ്ക്കുപുറം ഗവണ്മെന്റ് യു.പി. സ്കൂളില് അന്താരാഷ്ട്ര യോഗാ ദിനാചരണം ബഹു പഞ്ചായത്ത് അംഗം ശ്രീ ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു.

05 ജൂൺ 2026
ഗ്രാമസഭ യോഗം സംഘടിപ്പിച്ചു
ഗ്രാമസഭ യോഗത്തിൽ മാലിന്യ സംസ്ക്കരണ പദ്ധതികൾ, പൊതുപ്രശ്നങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.

മേയ് 2026
മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം
യുവജനങ്ങളുടെയും പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

16 ഫെബ്രുവരി 2026
വികസന സദസ്സ് നടത്തി
2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പദ്ധതി ആസൂത്രണം അന്തിമമാക്കുന്നതിനായി വികസന സദസ്സ് സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പ്രമുഖര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, പൊതു ജനങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധകള്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. .

13 മാര്‍ച്ച് 2026
വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം
സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു.

10 നവംബര്‍ 2025
വാര്‍ഡ് സംവരണം
ബഹു ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ തലത്തില്‍ നിശ്ചയിച്ചത് പ്രകാരമാണ് വാര്‍ഡുകളുടെ സംവരണം നിലവില്‍ വന്നിട്ടുള്ളത്. ടി സംവരണം ബഹു സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളതാണ്.