മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 

🐟 മനയ്ക്കക്കുളത്തില്‍ 350 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മത്സ്യകുഞ്ഞ് നിക്ഷേപ പരിപാടി.

പരിപാടിയുടെ വിശദാംശങ്ങള്‍

മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ലഭ്യമാക്കിയ വിവിധയിനം 350 മത്സ്യകുഞ്ഞുങ്ങളെ അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ അധീനതിയിലുള്ള മനയ്ക്കക്കുളത്തില്‍ നിക്ഷേപിച്ചു.

വാര്‍ഡ് അംഗം ശ്രീമതി ബേബിനാസ് അജാസ് നിന്നും മത്സ്യകുഞ്ഞുങ്ങളെ ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജി ഒ. എ ഏറ്റുവാങ്ങി. തുടര്‍ന്ന് മനയ്ക്കക്കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

ബഹു കോട്ടയം പള്ളം ഫിഷറീസ് ഓഫീസര്‍ ശ്രീമതി ഐശ്വര്യ, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി നിസ്സി ജോണ്‍ സി. വൈ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി റ്റിജി സജി, പഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീമതി ഷാന്റി മാത്യു, ശ്രീമതി സൗമ്യ വാസുദേവന്‍, ശ്രീമതി ഐറിഷ്മോള്‍ ജോസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍, അങ്കണവാടി ടീച്ചര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

📍 സ്ഥലം

മനയ്ക്കക്കുളം
അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

🐠 മത്സ്യകുഞ്ഞുങ്ങള്‍

350 എണ്ണം
വിവിധയിനം മത്സ്യങ്ങള്‍

🌿 ലക്ഷ്യം

മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുക
പ്രകൃതി വിഭവ സംരക്ഷണം

🤝 സഹകരണം

ഫിഷറീസ് വകുപ്പ്
അതിരമ്പുഴ ഗ്രാമപഞ്ചായത്ത്