കാഴ്ചപ്പാടും ദൌത്യവും
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
ജനകീയ ഭരണവും ഗുണമേന്മയുള്ള സേവനങ്ങളും പരിസ്ഥിതി സൗഹൃദ വികസനവും ലക്ഷ്യമാക്കി മുന്നേറുന്ന ഉത്തരവാദിത്വമുള്ള ഗ്രാമ പഞ്ചായത്ത്
കാഴ്ചപ്പാട്
(VISION)
പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തികഞ്ഞ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും കൂടി നിറവേറ്റുകയും ജനോപകാരപ്രദവും പരിസ്ഥിതി സൗഹൃദവുമായ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ അതിരമ്പുഴ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നാക്കി മാറ്റുക.
ലക്ഷ്യം
(MISSION)
ജനോപകാരപ്രദവും പരിസ്ഥിതി സൗഹൃദവുമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയും ചെയ്തതിന് പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷൻ നിലനിര്‍ത്തുകയും സംസ്ഥാന തലത്തില്‍ മികച്ച അംഗീകാരങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യുക.
ഗുണമേന്മാ നയം
(QUALITY POLICY)
ഗുണമേന്മയുള്ള ഒരു ഔദ്യോഗിക സംവിധാനം വികസിപ്പിച്ചെടുക്കുകയും പൊതുജനങ്ങള്‍ക്ക് എപ്പോഴും ഏതു കാര്യത്തിനും കടന്നുവരാൻ കഴിയുന്നതും പൂര്‍ണ്ണ തൃപ്തി നല്‍കുന്നതുമായ ഒരു സൌഹൃദ അന്തരീക്ഷം പഞ്ചായത്തില്‍ ഉണ്ടാക്കുകയും ചെയ്യുക.
ISO
9001:2015 Certified
24×7
ജനസേവന പ്രതിബദ്ധത
100%
ഗുണമേന്മയുള്ള സേവന ലക്ഷ്യം