ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' എന്നത് 2026 ജൂണിൽ കേരളത്തിൽ ആരംഭിച്ച, ലഹരിമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ്-ബോധവൽക്കരണ പദ്ധതിയാണ്. ലഹരിമരുന്നുകളുടെ കടത്ത്, വിതരണം, വിൽപ്പന എന്നിവ തടസ്സപ്പെടുത്തുന്നതിനൊപ്പം, അവ തടയുന്നതിനും ലഹരിയിൽനിന്നുള്ള മോചനത്തിനും
തൂഫാന്‍ 2.0 ദി നാര്‍ക്കോട്ടിക് ഹണ്ട്

കേരള സർക്കാർ • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം

ഓരോ വാർഡിലേക്കും ഓരോ കുടുംബത്തിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എത്തിക്കുന്ന സമഗ്രവും തുടർച്ചയായതുമായ ജനകീയ സാമൂഹിക ഇടപെടൽ.

🛡️

ഓപ്പറേഷൻ തൂഫാൻ 2.0 എന്താണ്?

ഓപ്പറേഷൻ തൂഫാൻ 2.0 കേരള സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന താഴെത്തട്ടിലുള്ള സമഗ്ര ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമാണ്.

tufan

Pointing Down - Free hands and gestures icons

 

 

 

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്

ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം

സുരക്ഷിത സമൂഹത്തിനായി കൈകോർക്കാം

JOINED LSGD OPERATION

ഓപ്പറേഷന്‍ തൂഫാന്‍ 2.0 എന്താണ്? ഹണ്ട് കണ്ടാലോ?  

 

ആദ്യഘട്ടത്തിലെ ലഹരി വിതരണ ശൃംഖലകൾക്കെതിരായ നിയമനടപടികൾക്ക് തുടർച്ചയായി, ലഹരിയുടെ ആവശ്യം കുറയ്ക്കുക, നേരത്തെയുള്ള ഇടപെടൽ ഉറപ്പാക്കുക, ചികിത്സയും പുനരധിവാസവും ശക്തിപ്പെടുത്തുക, സാമൂഹിക പ്രതിരോധം സൃഷ്ടിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

24
വാർഡുകൾ
ജനകീയ ഇടപെടലിന്റെ അടിസ്ഥാന കേന്ദ്രങ്ങൾ
12
മാസത്തെ പ്രവർത്തന കലണ്ടർ
തുടർച്ചയായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
4
പ്രധാന ഘട്ടങ്ങൾ
ബോധവൽക്കരണം മുതൽ പുനഃസംയോജനം വരെ

🏘️ വാർഡ് തല ജനജാഗ്രതാ സമിതികൾ

പദ്ധതിയുടെ പ്രധാന സവിശേഷത വാർഡ് തലത്തിലുള്ള ജനജാഗ്രതാ സമിതികളാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 24 വാർഡുകളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടൽ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.

ജനപ്രതിനിധികൾ, ജനമൈത്രി പോലീസ്, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ, യുവജന-വിദ്യാർത്ഥി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണം, നിരീക്ഷണം, പ്രതിരോധം, ആവശ്യമായ ഇടപെടൽ എന്നിവ ഏകോപിപ്പിക്കും.

🎯 പ്രധാന പ്രവർത്തന മേഖലകൾ

🏛️

തൂഫാൻ ഗ്രാമസഭകൾ

പ്രാദേശിക ലഹരി പ്രശ്നങ്ങൾ കണ്ടെത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുക.

👥

കുടുംബശ്രീ – അയൽക്കൂട്ടം

പ്രാദേശിക ലഹരി ഹോട്ട്‌സ്‌പോട്ടുകളും ശ്രദ്ധ ആവശ്യമായ കുടുംബങ്ങളും കണ്ടെത്തുന്നതിന് സഹായിക്കുക.

🔐

സുരക്ഷിത വിവരശേഖരണം

ലഹരി വിൽപ്പന, വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ സുരക്ഷിതമായി പോലീസിനെ അറിയിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.

🤝

ചികിത്സ & പുനരധിവാസം

കൗൺസിലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സേവനങ്ങൾ, കുടുംബ പിന്തുണ, സാമൂഹിക പുനഃസംയോജനം എന്നിവ ഉറപ്പാക്കുക.

🎓

തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ

വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക.

📅 12 മാസത്തെ പ്രവർത്തന കലണ്ടർ

മാസം 1–3

പ്രത്യേക ഗ്രാമസഭകൾ, ക്യാമ്പസ് ബോധവൽക്കരണം, പ്രാദേശിക ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തൽ.

മാസം 4–6

രക്ഷിതാക്കൾക്കുള്ള കൗൺസിലിംഗ് ക്യാമ്പുകൾ, യുവജന കായികമേളകൾ, കലാമത്സരങ്ങൾ.

മാസം 7–9

രഹസ്യ വിവര കൈമാറ്റ സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ/ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിട ബോധവൽക്കരണം.

മാസം 10–12

കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, വിദ്യാർത്ഥി മെന്ററിംഗ് ശിൽപശാലകൾ, മികച്ച വാർഡുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗീകാരം.

🤝 ജനകീയ പങ്കാളിത്തം

ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ, വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സർവീസ് പെൻഷൻമാർ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് തദ്ദേശതല പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.

ഓരോ വാർഡും • ഓരോ കുടുംബവും • ലഹരിവിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമാകട്ടെ
ഓപ്പറേഷൻ തൂഫാൻ 2.0

“ലഹരിമുക്ത കുടുംബം – ലഹരിമുക്ത വിദ്യാലയം – ലഹരിമുക്ത വാർഡ് – ലഹരിമുക്ത കേരളം”

ഓരോ വാർഡിനെയും ഓരോ കുടുംബത്തെയും ഉൾപ്പെടുത്തി കേരളത്തെ ജനകീയമായി മുന്നോട്ട് നയിക്കുന്ന തുടർച്ചയായ സാമൂഹിക ഇടപെടലായി ഓപ്പറേഷൻ തൂഫാൻ 2.0 വിഭാവനം ചെയ്തിരിക്കുന്നു.

ലഹരിമുക്ത കുടുംബം • ലഹരിമുക്ത വിദ്യാലയം • ലഹരിമുക്ത വാർഡ് • 
ലഹരിമുക്ത കേരളം

ഓപ്പറേഷൻ തൂഫാൻ 2.0 • ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം
🛡️

ഓപ്പറേഷൻ തൂഫാൻ 2.0

കേരള സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള പോലീസ്, കുടുംബശ്രീ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, യുവജനകാര്യ തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമാണ് ഓപ്പറേഷൻ തൂഫാൻ 2.0.

🚩

Flag Off

തൂഫാൻ പ്രവർത്തനങ്ങളുടെ തുടക്കം

 

🤝

Pledge

ലഹരിവിരുദ്ധ പ്രതിജ്ഞ

 

📢

Awareness

ബോധവൽക്കരണ പരിപാടികൾ

 

🖼️

Posters

ലഹരിവിരുദ്ധ പോസ്റ്ററുകൾ

🚩 തൂഫാൻ 2.0 ഫ്ലാഗ് ഓഫ്

OFFICIAL PROGRAMME

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം

ഓപ്പറേഷൻ തൂഫാൻ 2.0ന്റെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ദൃശ്യങ്ങൾ.

📅 തീയതി: 28.09.2026
📍 വേദി: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
 

തൂഫാൻ പ്രതിജ്ഞ

ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ജനപ്രതിനിധികളും ജീവനക്കാരും വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത പ്രതിജ്ഞാ പരിപാടി.

pledge
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് തൂഫാന്‍ 2.0 പദ്ധതിയിലൂടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്വസ്വലമാക്കുന്നതിനായി സംഘടിപ്പിച്ച പരുപാടി അതിരമ്പുഴ സെന്റ് മേരീസ് പാരിഷ്ഹാളില്‍‍ സംഘടിപ്പിച്ചു.
ബഹു മുന്‍‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ വാര്‍ഡ് 12 അംഗവുമായ ശ്രീ ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജി ഒ എ അദ്ധ്യക്ഷത വഹിച്ചു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജി ഒ എ രാവിലെ 10.30 ന് തൂഫാന്‍‍ പതാക ഉയര്‍‍ത്തി.
ബഹു ഏറ്റുമാനൂര്‍ എസ്.ഐ വിനോദ്കുമാര്‍‍ പി കെ ബോധവത്ക്കരണ ക്ലാസ്സ്, തൂഫാന്‍‍ വാറിയേഴ്സിനുള്ള ബാഡ്ജ് വിതരണം, സ്ലൈഡ് പ്രസന്റേഷന്‍‍, തൂഫാന്‍‍ പ്രതിജ്ഞ എന്നിവ നടത്തി. സ്കൂള്‍‍ കുട്ടികള്‍‍, അദ്ധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍‍, ഹരിത കര്‍‍മ്മ സേനാംഗങ്ങള്‍‍, പൊതുജനങ്ങള്‍‍, വാര്‍‍ഡ് ജന പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍‍ എന്നിവര്‍‍ പങ്കെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാര്‍‍, ജനപ്രതിനിധികള്‍‍, സ്കൂള്‍‍ അദ്ധ്യാപകര്‍ എന്നിവര്‍  ആശംസകള്‍‍ അര്‍‍പ്പിച്ചു. സെക്രട്ടറി ശ്രീമതി നിസ്സി ജോണ്‍‍ സി വൈ കൃതജ്ഞത രേഖപ്പെടുത്തി. യോഗം 1 മണിക്ക് അവസാനിച്ചു.
 
pledge programmepledge 3  

 

 

 

 

 

 
COMMUNITY PARTICIPATION

📢 ബോധവൽക്കരണ പരിപാടികൾ

Awareness Programme 

ലഹരിവിരുദ്ധ ബോധവൽക്കരണം

ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളിലും യുവജനങ്ങളിലും ബോധവൽക്കരണം.

Student Programme 

വിദ്യാർത്ഥി ബോധവൽക്കരണം

വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് അകറ്റുന്നതിനുള്ള ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും.

Public Participation 

ജനകീയ പങ്കാളിത്തം

ജനപ്രതിനിധികൾ, കുടുംബശ്രീ, യുവജനങ്ങൾ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം.

poster

 

📌 തൂഫാൻ 2.0 – പ്രവർത്തനങ്ങൾ

01 • FLAG OFF

തൂഫാൻ പതാക ഉയർത്തൽ

പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

02 • PLEDGE

ലഹരിവിരുദ്ധ പ്രതിജ്ഞ

ലഹരിവിരുദ്ധ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിനായി പ്രതിജ്ഞ എടുത്തു.

03 • AWARENESS

ബോധവൽക്കരണ പരിപാടികൾ

വിദ്യാർത്ഥികൾ, യുവജനങ്ങൾ, കുടുംബങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ബോധവൽക്കരണം.

04 • COMMUNITY ACTION

ജനകീയ ഇടപെടലുകൾ

വാർഡ് തല ജനജാഗ്രതാ പ്രവർത്തനങ്ങളിലൂടെ ലഹരിവിരുദ്ധ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക.

OPERATION THUFAN 2.0

“ലഹരിമുക്ത കുടുംബം – ലഹരിമുക്ത വിദ്യാലയം – ലഹരിമുക്ത വാർഡ് – ലഹരിമുക്ത കേരളം”

ലഹരിക്കെതിരായ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തി സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരം.