350 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
July 22, 2026
അതിരമ്പുഴ മനയ്ക്കക്കുളത്തില്‍ വിവിധയിനം 350 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ലഭ്യമാക്കിയ വിവിധ ഇനം മത്സ്യങ്ങളെ വാര്‍ഡ് അംഗം ശ്രീമതി ബേബിനാസ് അജാസില്‍ നിന്നും ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജി ഒ എ ഏറ്റുവാങ്ങി. പഞ്ചായത്ത് അധീനതിയിലുള്ള മനയ്ക്കകുളത്തില്‍ അവയെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഹു കോട്ടയം പള്ളം ഫിഷറീസ് ഓഫീസര്‍ ശ്രീമതി ഐശ്വര്യ, ബഹു പഞ്ചായത്ത് സെക്രട്ടറി ശ്രീമതി നിസ്സി ജോണ്‍ സി വൈ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി റ്റിജി സജി, പഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീമതി ഷാന്റി മാത്യു, ശ്രീമതി സൌമ്യ വാസുദേവന്‍, ശ്രീമതി ഐറിഷ്മോള്‍ ജോസ്, ഫിഷറീസ് വിഭാഗം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍, അംഗന്‍വാടി ടീച്ചര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ സാക്ഷ്യം വഹിച്ചു