സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാർഷിക മസ്റ്ററിങ് സംബന്ധിച്ച്
July 20, 2026
🧓 സാമൂഹ്യ സുരക്ഷാ പെൻഷൻ
വാർഷിക ഇ-മസ്റ്ററിങ് 2026
📢 സർക്കാർ അറിയിപ്പ്
2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 17.07.2026 മുതൽ 30.09.2026 വരെ വാർഷിക മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
📅
മസ്റ്ററിങ് കാലയളവ്
17.07.2026
മുതൽ
30.09.2026 വരെ
✅
ശ്രദ്ധിക്കുക
2025 വർഷത്തെ വാർഷിക മസ്റ്ററിങ് 2026 ജൂലൈ 16 വരെ ചെയ്ത ഗുണഭോക്താക്കളും 2026 വർഷത്തെ മസ്റ്ററിങ് ഈ കാലയളവിൽ വീണ്ടും പൂർത്തിയാക്കേണ്ടതാണ്.
📱
ഇ-മസ്റ്ററിങ്
ഇ-മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കുന്നത് പെൻഷൻ തുടർച്ചയായി ലഭിക്കുന്നതിന് ആവശ്യമാണ്.
📄 ലൈഫ് സർട്ടിഫിക്കറ്റ്
ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് അതത് പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ടതാണ്.
⚠ പ്രധാന നിർദ്ദേശം
മസ്റ്ററിങ് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
✔️ വാർഷിക മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കുക
അറിയിപ്പ് : കേരള സർക്കാർ • സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി