ആദരണീം 2026

ആദരണീയം 2026 | അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 

പരിപാടി വാർത്ത

അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ‘ആദരണീയം’ പരിപാടി വിശ്വമാതാ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ ഏറെ അഭിമാനാർഹമാണെന്നും വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ചടങ്ങിൽ നാട്ടകം സുരേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിജയങ്ങൾ തുടർക്കഥയാക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

പരിപാടിയോടനുബന്ധിച്ച് മന്ത്രി മോൻസ് ജോസഫിനും നാട്ടകം സുരേഷ് എം.എൽ.എയ്ക്കും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

പരിപാടിയുടെ ചിത്രങ്ങൾ

സമ്മേളനത്തിൽ പങ്കെടുത്തവർ

 

2

 

1

 

52

 

4

 

5

 

6

 

8

 

10

 

11

 

12

 

13

 

14

 

14

 

15
  • ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് : ഒ. എ. സജി (അധ്യക്ഷൻ)
  • ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ : ഫസീന സുധീർ (സ്വാഗതം)
  • വൈസ് പ്രസിഡന്റ് : തോമസ് പുതുശ്ശേരി (ആമുഖ പ്രഭാഷണം)
  • അതിരമ്പുഴ പള്ളി വികാരി : റവ. ഫാ. മാത്യു പടിഞ്ഞാറെകുറ്റ് (അനുഗ്രഹ പ്രഭാഷണം)
  • ജില്ലാ പഞ്ചായത്ത് അംഗം : ജിം അലക്സ്
  • ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ : പ്രൊഫ. ഡോ. റോസമ്മ സോണി, ദിലീപ് ടി. എസ്., സൂര്യ ആകാശ്
  • സ്ഥിരം സമിതി അധ്യക്ഷന്മാർ : റ്റിജി സജി, സനൽ ജോസഫ്
  • ഗ്രാമപഞ്ചായത്ത് അംഗം : മറിയാമ്മ മാത്യു
  • പഞ്ചായത്ത് സെക്രട്ടറി : നിസ്സി ജോൺ
  • നന്ദി : ഷാലിനി കെ. ലക്ഷ്മണൻ (ഹെഡ്മിസ്ട്രസ്, കോട്ടയ്ക്കുപുറം എൽ.പി. സ്കൂൾ)

പരിപാടിയുടെ പ്രധാന സവിശേഷതകൾ

✔ വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം

✔ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു

✔ നാട്ടകം സുരേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി

✔ വിദ്യാർത്ഥികൾക്ക് ഉപഹാരവും അനുമോദനപത്രവും വിതരണം ചെയ്തു

✔ മന്ത്രി മോൻസ് ജോസഫിനും നാട്ടകം സുരേഷ് എം.എൽ.എയ്ക്കും സ്വീകരണം നൽകി