ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം നടത്തി
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്
ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം



📅 06 ജൂലൈ 2026
ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണം 2026 ജൂലൈ 06-ന് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ബഹു പഞ്ചായത്ത് സെക്രട്ടറി ശ്രീമതി നിസ്സി ജോണ്‍ സി. വൈ നിര്‍വഹിച്ചു. തുടര്‍ന്ന് ബഹു അസിസ്റ്റന്റ് സെക്രട്ടറി ശ്രീ റോയി കെ മാത്യു ആശംസകള്‍ അറിയിച്ചു.
ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.ഇ.ഒ ശ്രീമതി ശ്രീവിദ്യ ആര്‍. പൈ പരിപാടിക്ക് നേതൃത്വം നല്‍കി.
ഹരിത കര്‍മ്മസേന അംഗങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും, സേവനത്തിനിടയില്‍ ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുമായി ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ വിതരണം ചെയ്തു.
പരിപാടിയില്‍ പങ്കെടുത്തവര്‍
- ബഹു പഞ്ചായത്ത് സെക്രട്ടറി ശ്രീമതി നിസ്സി ജോണ്‍ സി. വൈ
- ബഹു അസിസ്റ്റന്റ് സെക്രട്ടറി ശ്രീ റോയി കെ മാത്യു
- ഹരിത കര്‍മ്മസേന ഇന്‍ചാര്‍ജ് വി.ഇ.ഒ ശ്രീമതി ശ്രീവിദ്യ ആര്‍. പൈ
- ഹരിത കര്‍മ്മസേന അംഗങ്ങള്‍