ഈ സൈറ്റ് അപൂര്‍ണ്ണമാണ് അപ്ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഭരണ റിപ്പോര്‍ട്ട് 2025-26

ഭരണ റിപ്പോര്‍ട്ട് 

📊 ഭരണ റിപ്പോര്‍ട്ട്

ഗ്രാമപഞ്ചായത്തിന്റെ വിവിധ സേവനങ്ങളുടെയും ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങളുടെയും സംക്ഷിപ്ത റിപ്പോര്‍ട്ട്

👶

ജനന മരണ വിവാഹ രജിസ്ട്രേഷന്‍

ജനന മരണ രജിസ്ട്രേഷനുകളില്‍ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 862 എണ്ണം ജനനംനിര്‍ജ്ജീവ ജനനം 262 എണ്ണം മരണം എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹരജിസ്ട്രേഷനുകളില്‍ പൊതു വിവാഹ രജിസ്ട്രേഷനുകൾ 201 എണ്ണം(2025 only) രജിസ്ട്രേഷന്‍ നടത്തുകയും മാര്യേജ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്

🏪

ലൈസന്‍സ്

വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് ലൈസന്‍സ് ആവശ്യമായ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിച്ച ലൈസന്‍സുകള്‍, പുതുക്കലുകള്‍, തുടങ്ങി ലഭ്യമായ 889 അപേക്ഷകളില്‍ 818 എണ്ണം ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്.

💼

തൊഴില്‍ നികുതി

നികുതി പിരിവുമായി ബന്ധപ്പെട്ട്  തൊഴില്‍ നികുതി ഇനത്തില്‍ ജീവനക്കാരില്‍ നിന്നും 10708704 രൂപ കളക്റ്റ് ചെയ്യാനായിട്ടുണ്ട്. സ്ഥാപനങ്ങളില്‍ നിന്നും 708300 രൂപ പിരിച്ചെടുത്തിട്ടുണ്ട്

📈

പദ്ധതി ചെലവുകള്‍

ലഭ്യമായ പദ്ധതി ഇന ഫണ്ടുകളില്‍ ആകെ പ്ലാന്‍ ഫണ്ട് 59776709 രൂപയില്‍ 36377434 രൂപയും ( 60.86 ശതമാനം)  മെയിന്റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ 36120500 രൂപയില്‍  16995447 രൂപയും (47.05 ശതമാനം) ഉള്‍പ്പെടെ, തനത് ഫണ്ട്, മറ്റ് ലഭ്യമായ ഫണ്ടുകള്‍ എന്നിവ ഉള്‍പ്പെടെ ആകെ വകയിരുത്തിയ 238231600 രൂപയില്‍ 101874741 രൂപ ചെലവ് കൈവരിച്ചു. (42.76 ശതമാനം) 

🏠

വസ്തു നികുതി

വസ്തു നികുതി ഇനത്തില്‍  27091223 രൂപയിൽ കിട്ടാക്കടമായിരുന്ന 3002997 രൂപ അരിയറായുംതന്നാണ്ട് കളക്ഷനായി 21005234 രൂപയും ഉള്‍‌പ്പെടെ ആകെ 24272317രൂപ അതായത്  89.59% നികുതി പിരിവ് കൈവരിച്ചു

🏗️

പെര്‍മിറ്റുകള്‍

വീടുകള്‍ ‍സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ പെര്‍മിറ്റിനായി കെ സ്മാര്‍ട്ട് മുഖേന ലഭ്യമായ 186 സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റുകള്‍ക്കും 71 ജനറല്‍ പെര്‍മിറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്

♻️

മാലിന്യ സംസ്ക്കരണം

മാലിന്യ സംസ്ക്കരണത്തില്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തിപ്പെടുത്തിയ ഗ്രാമ പഞ്ചാത്ത് നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും. മാലിന്യ സംസ്ക്കരണ ചട്ടങ്ങൾ ലംഘിച്ച വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പിഴ ഇനത്തില്‍ 135722 രൂപ ഈടാക്കി. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളിയവരിൽ നിന്നും 75500 രൂപ ഈടാക്കി. പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക്  നോട്ടീസ് നല്‍കി സീൽ ചെയ്യുകയും, പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇനത്തില്‍ 2000/- രൂപ പഞ്ചായത്തിന് ലഭ്യമായിട്ടുണ്ട്.

🚑

ആംബുലന്‍സ് സേവനം

പഞ്ചായത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സേവനം സ്വന്തമായിട്ടുള്ളതും ആയത് അശരണരായ ജനവിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തികൊണ്ടുള്ള സേവനം 3 വര്‍ഷക്കാലമായി തുടരുന്നതില്‍ പഞ്ചായത്ത് അഭിമാനം കൊള്ളുന്നു. 

📄

വിവരാവകാശവും പരാതികളും

ലഭിച്ച വിവരാവകാശ അപേക്ഷകള്‍, നല്‍കിയ മറുപടികള്‍, പൊതുജന പരാതികള്‍, തീര്‍പ്പാക്കിയ പരാതികളുടെ സ്ഥിതി എന്നിവ.

🌿

ഹരിത കര്‍മ്മസേന

പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എല്ലാ മാസവും കൃത്യമായ ഡോര്‍ ടു ഡോര്‍ കളക്ഷന്‍ നടത്തുന്നതിലൂടെ പഞ്ചായത്ത് ഇന്ന് പ്ലാസ്റ്റിക് മുക്തമായി തുടരുന്നു. എല്ലാ മാസവും 50 രൂപ പ്രതിമാസം വീടുകള്‍ക്കും, 100 രൂപ സ്ഥാപനങ്ങള്‍ക്കും എന്നക്രമത്തില്‍ യൂസര്‍ ഫീ ഈടാക്കി മാലിന്യ സംസ്ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്ന 47 ഓളം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗമായി പഞ്ചായത്ത് സേവനമേഖലയെ ശക്തിപ്പെടുത്തി പ്രവര്‍ത്തിച്ചു വരുന്നു. 

💰

അക്കൗണ്ട്സ്

വരുമാന-ചെലവ് കണക്കുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, വാര്‍ഷിക ധനകാര്യ പത്രിക, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, സാമ്പത്തിക നില എന്നിവ താരതമ്യം ചെയ്യുമ്പോള്‍ പഞ്ചായത്ത് സുസ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ്.

📋

ഭരണ നിര്‍വഹണം

കമ്മിറ്റികള്‍, ജീവനക്കാര്‍, ഓഫീസ് പ്രവര്‍ത്തനം, ഇ-ഗവേണന്‍സ്, സേവന വിതരണ കാര്യക്ഷമത, പൊതുജന സേവനങ്ങള്‍ എന്നിവയുടെ അവലോകനത്തില്‍ പഞ്ചായത്ത് സതുത്യര്‍ഹമായ സേവനമാണ് കാഴ്ചവെക്കുന്നത്.പഞ്ചായത്തിന് സേവന മികവിന് നേതൃത്വം നല്‍കിക്കൊണ്ടും അവരോടൊപ്പം സഹകരിച്ച് ആത്മാര്‍ത്ഥമായ സേവനം കാഴിചവെക്കുന്ന ജീവനക്കാരും ജനപ്രതിനിധികളും ഒത്ത് ചേര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പഞ്ചായത്തിന്റെ സമഗ്ര വികസനവും വിജയവും ഈ കൂട്ടായ്മിലും ഈ കൂട്ടായ പ്രവര്‍ത്തനത്തിലും ഊന്നിയതാണ്. പഞ്ചായത്തിന്‍റെ സമഗ്ര വികസനം കൃഷി പൊതുജനങ്ങളുടെ എല്ലാ വിഭാഗക്കാരുടെയും ക്ഷേമം എന്നിവ പഞ്ചായത്ത് പ്രധാനമായും ഊന്നല്‍ നല്‍കുന്ന മേഖലകളാണ്.